നവീകരിച്ച റെയിൽവേ ഫ്ലാറ്റ് ഫോമുകളിൽ തെന്നിവീഴുന്നവരുടെ എണ്ണം കൂടുന്നു
1579343
Monday, July 28, 2025 12:51 AM IST
കാസർഗോഡ്: റെയിൽവേ പ്ലാറ്റ്ഫോമുകളുടെ നവീകരണം പൂർത്തിയായതോടെ മഴക്കാലത്ത് തെന്നിവീഴുന്ന യാത്രക്കാരുടെ എണ്ണവും കൂടുന്നു. മേൽക്കൂരയില്ലാത്ത ഭാഗങ്ങളിൽ മിനുസമായി കോൺക്രീറ്റ് ചെയ്ത പ്രതലങ്ങളിൽ മഴവെള്ളം നേരിട്ടു വീഴുന്നതാണ് മിക്കയിടങ്ങളിലും അപകടക്കെണിയാകുന്നത്.
ടൈൽസ് പതിച്ച ഭാഗങ്ങളിൽ മേൽക്കൂരയുണ്ടെങ്കിലും മറ്റു തരത്തിൽ വെള്ളമെത്തുന്നുണ്ട്. ട്രെയിൻ കയറാനായി ഓടിയെത്തുന്ന പ്രായമായവരും സ്ത്രീകളും കുട്ടികളുമെല്ലാം തെന്നി വീഴുന്നത് പതിവായിട്ടും ഇക്കാര്യത്തിൽ പ്രത്യേകിച്ചൊന്നംചെയ്യാനാകാത്ത നിലയിലാണ് റെയിൽവേ ജീവനക്കാർ.