ക്ലാസ് മുറികളിൽ പത്രങ്ങളുമായി ഈസ്റ്റ് എളേരി പഞ്ചായത്ത്
1579624
Tuesday, July 29, 2025 2:42 AM IST
ചിറ്റാരിക്കാൽ: വിദ്യാർഥികളിൽ വായനാശീലവും പൊതുവിജ്ഞാനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഈസ്റ്റ് എളേരി പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിൽ ഉള്ള മുഴുവൻ സ്കൂളുകളിലും ഓരോ ക്ലാസ് മുറിയിലും ഓരോ പത്രം വീതം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദിനപത്രങ്ങൾ വിതരണം ചെയ്യുന്നത്.
വർഷാവസാനം വരെ പത്രവിതരണം തുടരും. ദീപിക, മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുമായി സഹകരിച്ചു 150 ഓളം പത്രങ്ങൾ ആണ് വിതരണം ചെയ്യുന്നത്. പത്രവിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം കണ്ണിവയൽ ഗവ. ടിടിഐയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ.പി. രതീഷ്, യുപി സ്കൂൾ മുഖ്യാധ്യാപകൻ ഹരികുമാർ എന്നിവർ ചേർന്ന് പത്രങ്ങൾ ഏറ്റുവാങ്ങി.