കാറ്റിൽ വ്യാപകനാശം; നിരവധി വീടുകൾ തകർന്നു
1579341
Monday, July 28, 2025 12:51 AM IST
ചെറുവത്തൂർ: ഇന്നലെ രാവിലെ ഉണ്ടായ ശക്തയായ കാറ്റിലും മഴയിലും ചെറുവത്തൂരിൽ വ്യാപക നാശനഷ്ടം. കണ്ണോത്തെ ശോഭയുടെ വീടിന്റെ മുകളിലേക്ക് തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണു.
മൊറക്കാട്ട് ബാലന്റെ വീട്ടിലേക്ക് അടുത്ത പറമ്പിലെ മാവ് ഒടിഞ്ഞുവീണു. ശുചിമുറിയുടെ മേൽക്കൂരയാണ് പ്ലാവ് വീണുതകർന്നത്. വീരഭദ്ര ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് ജാതിമരം കടപുഴകി വീണ് ഓട് തകർന്നു.
കൊവ്വലിൽ വീടിന്റെ മേൽക്കൂരയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ പാറന്ന് പോയ്. ശക്തമായ കാറ്റിൽ വൈദ്യുത കമ്പികൾ പൊട്ടിവീണു. കെ.വി. കുഞ്ഞികൃഷ്ണന്റെ വീട്ടുവളപ്പിലെ പ്ലാവും കമുകുകളും കടപുഴകി വീണു.
രാജപുരം: ഇന്നലെ ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിൽ രാജപുരം ഒന്നാംമൈലിലെ കരോട്ടുപുളിക്കൽ അന്നമ്മയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.