കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരെ മഹിള- യുവജന പ്രതിഷേധം
1579628
Tuesday, July 29, 2025 2:42 AM IST
പരപ്പ: പതിറ്റാണ്ടുകളായി തിരുവസ്ത്രമണിഞ്ഞ് വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ആതുരശുശ്രൂഷ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യാപൃതരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളായ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസെടുത്ത് ജയിലിലടച്ച നടപടിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പരപ്പ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കെ.വി. തങ്കമണി അധ്യക്ഷത വഹിച്ചു. രമണി രവി, എ.ആർ. അഗജ, എ.ആർ. രാജു, സി.വി. മന്മഥൻ, ബി. രാഹുൽ, എ.ആർ. വിജയകുമാർ, ടി. സ്വർണലത, ടി.പി. തങ്കച്ചൻ, സി. രതീഷ്, അമൽ തങ്കച്ചൻ എന്നിവർ നേതൃത്വം നല്കി.