മംഗല്പാടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി
1579833
Wednesday, July 30, 2025 1:04 AM IST
ഉപ്പള: മംഗല്പാടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഫ്ബി ഫണ്ടില്‍ നിന്ന് 17.47 കോടി രൂപ ചെലവില്‍ 26,000 ചതുശ്രയടി വിസ്തീര്‍ണത്തിലാണ് ഇരുനിലകെട്ടിടം നിര്‍മിക്കുന്നത്.
ഒപി, കാഷ്വാലിറ്റി, മൈനര്‍ ഒടി, എക്സ്റേ, അള്‍ട്രാ സൗണ്ട്, സിടി സ്കാന്‍, ഫാര്‍മസി, രണ്ട് ഒപി കണ്സള്ട്ടേഷന് മുറികള്‍, സ്റ്റാഫ് റൂം, അന്വേഷണ, സ്വീകരണ കൗണ്ടറുകള്‍, കാത്തിരിപ്പുകേന്ദ്രം, ഇലക്ട്രിക്കല്‍ റൂം, പോലീസ് എയ്ഡ് പോസ്റ്റ്, ടോയ്ലറ്റ് എന്നിവ ഒരുക്കും. 15 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് കരാര്‍.
എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പഞ്ചായത്ത് പ്രസിഡന്റുമാരായ റുബീന നൗഫല്‍, ജീന്‍ ലെവീന മൊന്തേരോ, ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്, പി.കെ. മുഹമ്മദ് ഹനീഫ്, എ. ഷംസീന, ഇര്‍ഫാന ഇക്ബാല്‍, കെ. അശോക, കെ.വി. രാധാകൃഷ്ണ, പഞ്ചായത്തംഗങ്ങളായ ഖൈറുന്നിസ ഉമര്‍, ടി.എ. ഷെരീഫ്, സുധ, അശോക, റഷീദ ഹനീഫ്, അസീസ് മരിക്കെ, സാദിഖ് ചെറുഗോളി, ഫാറൂഖ് ഷിറിയ, രാഘവ ചേരാല്‍, അഷ്ഫ പച്ചിലമ്പാറ, അഹമ്മദലി കുമ്പള, താജുദ്ദീന് മൊഗ്രാല്‍, പ്രിജു കെ. ബെള്ളാര്, ഷാഹുല്‍ ഹമീദ് ബന്തിയോട്, പി.എം. സലീം, കെ. അശോക് എന്നിവര്‍ സംസാരിച്ചു.