ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാട് വ്യക്തമായി: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
1580289
Thursday, July 31, 2025 7:47 AM IST
കാഞ്ഞങ്ങാട്: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലൂടെ ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാട് വ്യക്തമായതായും ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളുവെന്നും പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
രാജ് റെസിഡന്‍സിയില്‍ നടന്ന കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്ത് ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ആര്‍എസ്എസിന്റെ രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നടത്തി സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങി.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സജി കുറ്റിയാനിമറ്റം, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജില്ലാ വൈസ്പ്രസിഡന്റ് ജോയി മൈക്കിള്‍, സെക്രട്ടറിമാരായ ബിജു തുളുശേരി, ഷിനോജ് ചാക്കോ, സിജി കട്ടക്കയം, ബാബു നെടിയകാലായില്‍, ജോസ് കാക്കകുട്ടുങ്കല്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടിമ്മി എലിപ്പുലിക്കാട്ട്, ജോസ് ചെന്നിക്കാട്ടുകുന്നേല്, ചെറിയാന് മടുക്കാങ്കല്‍, കെ.എം. ചാക്കോ, പുഷ്മ്മ ബേബി, ബേബി പന്തല്ലൂര്‍, ടോമി ഈഴറാട്ട് എന്നിവര്‍ സംസാരിച്ചു.