ദേശീയപാത നിര്‍മാണത്തിലെ അപാകതക്കെതിരെ പ്രതിഷേധം
1580644
Saturday, August 2, 2025 2:15 AM IST
കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി പ്രകടനവും പ്രതിഷേധയോഗവും നടത്തി. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം മൂലക്കണ്ടം പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
മനോജ് കാരക്കുഴി അധ്യക്ഷതവഹിച്ചു. ദേവി രവീന്ദ്രന്, ശിവജി വെള്ളിക്കോത്ത്, ടി.വി. പദ്മിനി, വി.വി. തുളസി എന്നിവര്‍ സംസാരിച്ചു.