യുവാവ് തോട്ടിൽവീണ് മരിച്ച നിലയിൽ
1580525
Friday, August 1, 2025 10:05 PM IST
പാണത്തൂർ: യുവാവിനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാപ്പിളച്ചേരിയിലെ രാജേഷി (33) നെയാണ് ഇന്നലെ ഉച്ചയോടെ മാപ്പിളച്ചേരി തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
അണ്ണയ്യ നായിക്ക് -ജയന്തി ദമ്പതികളുടെ മകനാണ്. സഹോദരൻ: രാജേന്ദ്രൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.