മാലോത്ത് ബസ് സ്റ്റാൻഡ് നിർമിക്കണം:കെഎസ്എച്ച്ജിഒഎ
1580285
Thursday, July 31, 2025 7:47 AM IST
മാലോം: മാലോത്ത് ബസ് സ്റ്റാൻഡ് നിർമിക്കണമെന്നും പന്തൽ മേഖലയിൽ തൊഴിൽ കോഴ്സ് ആരംഭിക്കണമെന്നും വനാതിർത്തികളിൽ വൈദ്യതിവേലി ഉടൻ നിർമിക്കണമെന്നും കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണഴ്സ് അസോസിയേഷൻ പരപ്പ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
മാലോം പിഎം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഷിബു സൈൻ ഉദ്ഘാടനം ചെയ്തു. റോയ് മറ്റപ്പള്ളി അധ്യക്ഷതവഹിച്ചു.
എസ്.എസ്. ഹംസ, ബാലൻ ബാളാന്തോട്, മുരളി ജവഹർ, ഫിറോസ് പടിഞ്ഞാറ്, നാസർ മുനമ്പം, സിജു കുര്യാക്കോസ്, പ്രശാന്ത് ന്യൂ സ്റ്റാർ, എസ്.എം. മധു, കെ.എം. കുര്യാക്കോസ്, ഷിബി കോശി, വിദ്യ വത്സരാജ് എന്നിവർ സംസാരിച്ചു.
പി. മൂസ സ്വാഗതവും വിമൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. മൂസ (പ്രസിഡന്റ്), ഷിബി കോശി (ജനറൽ സെക്രട്ടറി), പി പി. ദാമോദരൻ (ട്രഷറർ).