മണല്‍ മാഫിയയ്ക്കെതിരെ നടപടി ശക്തമാക്കി പോലീസ്
1580378
Friday, August 1, 2025 1:09 AM IST
കാസര്‍ഗോഡ്: അനധികൃതമായി മണല്‍ കടത്തുന്ന സംഘത്തിനെതിരെ നടപടി ശക്തമാക്കി ജില്ലാ പോലീസ്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കാസര്‍ഗോഡ് ഡിവൈഎസ്പി (ഇന്‍ചാര്‍ജ്) വി.വി. മനോജിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിവരുന്ന പരിശോധനയില്‍ കടവുകളിനിന്നും മണല്‍ നിറച്ചു വെച്ച ചാക്കുകളും തോണിയുള്പ്പെടയുള്ളവ പിടികൂടി നടപടിക്ക് വിധേയമാക്കി.
പരിശോധനയില്‍ ഇതുവരെ 3000 ത്തില്‍ അധികം മണല്‍ ചാക്കുകളും പത്തിലധികം തോണിയും പിടികൂടി. വരുംദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന ശക്തമായി തുടരും.