കരിയര്‍ ഗൈഡന്‍സ് ശില്പശാല നടത്തി
1580278
Thursday, July 31, 2025 7:47 AM IST
പെരിയ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ കരിയര്‍ ഗൈഡ് അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി നടത്തി.
പെരിയ ജിഎച്ച്എസ്എസില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 43 വിദ്യാലയങ്ങളിലെ അധ്യാപകര്‍ പങ്കെടുത്തു.
ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.വി. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി. വിശ്വംഭരന് അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ. പി.സി. സപ്ന സംസാരിച്ചു.
കരിയര്‍ ഫാക്കല്‍റ്റി പി.ഒ. മുരളീധരന് ക്ലാസ് നയിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മെയ്സണ്‍ കളരിക്കല്‍ സ്വാഗതവും വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ സി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.