റാഗിംഗ് തടയാന്‍ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചു
1580643
Saturday, August 2, 2025 2:15 AM IST
കാസര്‍ഗോഡ്: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍ നിരവധി റാഗിംഗ്, വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം അതുപോലെ വിദ്യാലയങ്ങളിലെ അക്രമസംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യചത്തില്‍ പോലീസ് സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചു.
ട്രെയിന്‍, വിദ്യാലയങ്ങള്‍, പൊതു ഇടങ്ങളിലും റാഗിംഗ് പിടികൂടാനാണ് സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മഫ്തിയില്‍ ട്രെയിനുകളില്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. റാഗിംഗ് പിടികൂടിയാല്‍ വിട്ടുവീഴ്ച ഇല്ലാത്ത നിയമനടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ഒരു അധ്യാപകനെ ട്രെയിനില്‍ വെച്ച് മര്‍ദ്ദിക്കുന്ന സാഹചര്യം ഉണ്ടാകുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ മംഗളുരുവില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ട്രെയിന്‍ മാര്‍ഗമാണ് യാത്ര ചെയ്യുന്നത്.
അതില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂണിയര്‍ വിദ്യാര്‍ഥികളെ ട്രെയിനില്‍ വെച്ച് റാഗ് ചെയ്യുന്നത് വ്യാപകമായതോടെ ട്രെയിന്‍ യാത്ര വിദ്യാര്‍ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും വളരെ ദുഷ്കരമായി.
ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടേയും മറ്റു യാത്രക്കാരുടേയും പരാതികള്‍ വര്‍ധിച്ചതോടെ ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡി ജില്ലാ പോലീസ് കാര്യാലയത്തില്‍ ആര്‍പിഎഫ്, കേരള റെയില്‍വേ പോലീസ് എന്നിവരെ ഉള്കൊള്ളിച്ചുകൊണ്ട് വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ ജില്ലാ അഡീഷണല്‍ എസ്പി സി.എം. ദേവദാസന്, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
റാഗിംഗ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനം റാഗിംഗ് നടന്നത് മറച്ചുവെക്കാന്‍ ശ്രമിച്ചാല്‍, സ്ഥാപനം റാഗിംഗിന് കൂട്ടുനിന്നതായി നിയമം കാണുന്നതാണ്.
റാഗിംഗുമായി ബന്ധപ്പെട്ട ഏതു പരാതിയും നിങ്ങള്‍ക്ക് ആന്റി റാഗിംഗ് ഹെല്പ് ലൈന്‍ നമ്പറായ 1800-180-5522 (24*7 Toll Free) ലേക്ക് വിളിക്കാവുന്നതാണ്. അതുപോലെ പോലീസ് സ്റ്റേഷനുകളിലും അറിയിക്കാവുന്നതാണ് (ഇ-മെയില്‍: help [email protected], വെബ്സൈറ്റ്: www.antiragging.in)