എംഡിഎംഎയുമായി അറസ്റ്റില്‍
1580282
Thursday, July 31, 2025 7:47 AM IST
മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന 4.27 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വോര്‍ക്കാടി കൊടലമൊഗര്‍ പള്ളത്തുപദവ് സ്വദേശി മുഹമ്മദ് ജലാലുദ്ദീന്‍(24) ആണ് അറസ്റ്റിലായത്.
കാളിയൂര്‍ ഉജ്ജീരെയില് മഞ്ചേശ്വരം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഇയാള്‍ അടിപിടി കേസുകളിലും പ്രതിയാണ്. എസ്ഐ അജയ് എസ്. മേനോന്, എഎസ്ഐ അജിത് കുമാര്‍, സിപിഒ കെ.വി. നിതിന്‍, ഡ്രൈവര്‍ അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.