കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി മെഴുകുതിരികൾ തെളിച്ചു
1580638
Saturday, August 2, 2025 2:15 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി കമ്മിറ്റിയുടെയും ഇടവകയിൽ സേവനം ചെയ്യുന്ന സിസ്റ്റർമാരുടെയും കുടുംബ കൂട്ടായ്മകളുടെയും സംയുക്താഭിമുഖ്യത്തിൽ ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവരുടെ സത്വര വിമോചനത്തിനായി പ്രാർഥന നടത്തിയും മെഴുകുതിരികൾ തെളിച്ചു.
ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, സിസ്റ്റർ സ്നേഹ എംഎസ്ജെ, ഫാ. തോമസ് കുഴിപറമ്പിൽ, കോ-ഓർഡിനേറ്റർ ജിജി കുന്നപ്പള്ളി, ട്രസ്റ്റിമാരായ ജോസ് ചെറിയാൻ തടത്തിൽ, ബേബി കുഞ്ചിറക്കാട്ട്, തോമസുകുട്ടി കൈപ്പടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.