വിനോദസഞ്ചാരികൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കണം: കെവിവിഇഎസ്
1580280
Thursday, July 31, 2025 7:47 AM IST
കൊന്നക്കാട്: മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളായ കോട്ടഞ്ചേരി, അച്ചൻകല്ല് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ വാഹനപാർക്കിംഗ് സൗകര്യം ഒരുക്കി നൽകണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കൊന്നക്കാട് യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു.
കൊന്നക്കാട് പൈതൃകം ഹെറിറ്റേജിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ടി. ബേബി അധ്യക്ഷതവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, മേഖല കൺവീനർ തോമസ് ചെറിയാൻ, ഷാലറ്റ് ജോസഫ്, കെ.കെ. മുനീർ, ജസീല സിദ്ദിഖ്, യൂസഫ് ചീനമ്മാടത്ത്, സന്തോഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.