പ്രതിഷേധസംഗമം നടത്തി
1580286
Thursday, July 31, 2025 7:47 AM IST
വെള്ളരിക്കുണ്ട്: ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ രണ്ടു മലയാളി കന്യാസ്തീകൾക്ക് പിന്തുണ നൽകിയും അവരെ എത്രയും വേഗം ജയിൽ വിമോചിതരാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വെള്ളരിക്കുണ്ട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
രാജ്യം ഭരണഘടനയിലൂടെ അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാ പൗരൻമാർക്കും അവകാശപ്പെട്ടതാണെന്നും അതിനെതിരെയുള്ള ഇത്തരം പരസ്യമായ അവകാശ ലംഘനങ്ങളും സംഘാതമായ ദുരാരോപണങ്ങളും വലിയ ആശങ്കയുണർത്തതാണെന്നും കന്യാസ്തീകൾക്ക് മോചനം നൽകണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി റീജിയണൽ ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ആവശ്യപ്പെട്ടു.
ബെന്നി മടുക്കാക്കുഴി, ബീന ബേബി, ടെസി പാറത്താനം, ജയറാണി പാലമറ്റം, ബെന്നി പായ്ക്കാട്ട്, മിനി പാലത്താനം, മനു മണക്കാട്ട്, ജിൻസൺ വിതയത്തിൽ എന്നിവർ നേതൃത്വം നൽകി.