ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
1580283
Thursday, July 31, 2025 7:47 AM IST
കാഞ്ഞങ്ങാട്: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് ഉദ്ഘാടനം ചെയ്തു. വിപിന്‍ ബല്ലത്ത് അധ്യക്ഷതവഹിച്ചു. വി.പി. അമ്പിളി, ഹരിത നാലപ്പാടം എന്നിവര്‍ സംസാരിച്ചു.