ജില്ലാ അത്ലറ്റിക്സിൽ പെർഡാല സ്കൂൾ മുന്നിൽ
1580977
Sunday, August 3, 2025 7:27 AM IST
നീലേശ്വരം: ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന 40-ാമത് ജില്ലാ ജൂണിയർ ആൻഡ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ പെർഡാല എംപിഐ സ്കൂൾ 69 പോയിന്റുമായി മുന്നിട്ടു നിൽക്കുന്നു.
41 പോയിന്റുമായി പിടിഎം എയുപി സ്കൂൾ രണ്ടാം സ്ഥാനത്തും 34 പോയിന്റു വീതം നേടി സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളും കരിന്തളം ഏകലവ്യാ സ്കൂളും മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഡോ.വി. സുരേശൻ മീറ്റ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. വിജയകൃഷ്ണൻ അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി എ. വിനോദ് കുമാർ, അസോസിയേഷൻ ജില്ല സെക്രട്ടറി പി. ഗോപാലകൃഷ്ണൻ, ടി. ശ്രീധരൻ നായർ എന്നിവർ പ്രസംഗിച്ചു. സ്കൂളുകൾ, ക്ലബുകൾ, സ്പോർട്സ് അക്കാദമി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 1200 പുരുഷ, വനിത കായിക താരങ്ങളാണ് മുന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്നത്.