എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹവീട് കൈമാറി
1580975
Sunday, August 3, 2025 7:27 AM IST
കാഞ്ഞങ്ങാട്: നെഹ്റു കോളജിലെ എൻഎസ്എസ് യൂണിറ്റ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. കോളജിലെ തന്നെ പൂർവവിദ്യാർഥിക്കാണ് കാഞ്ഞങ്ങാട് കുശാൽനഗറിൽ വീട് നിർമിച്ച് നൽകിയത്. എൻഎസ്എസ് സംസ്ഥാന ഓഫീസർ ഡോ.ആർ.എൻ.അൻസർ താക്കോൽ കൈമാറ്റം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ടി. ദിനേശൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡീൻ ഡോ.കെ.വി. സുജിത്ത് മുഖ്യാതിഥിയായി.
കോളജ് മാനേജർ കെ. രാമനാഥൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.കെ.വി. മുരളി, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.വി. വിജയകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.കെ.വി. വിനീഷ് കുമാർ, ഡോ.സി. ജ്ഞാനേശ്വരി, കെ. സുമലത, ജൂണിയർ സൂപ്രണ്ട് വിനോദ് കുമാർ, കോളേജ് യൂണിയൻ ചെയർമാൻ ടി.വി. ആദിത്യൻ എന്നിവർ പ്രസംഗിച്ചു.