ടിഎസ്എസ്എസ് വാർഷിക പൊതുയോഗം
1580974
Sunday, August 3, 2025 7:27 AM IST
പാലാവയൽ: ടിഎസ്എസ്എസ് പാലാവയൽ യുണിറ്റ് വാർഷിക പൊതുയോഗം പാലാവയൽ സെന്റ് ജോൺസ് പളളി അസി.വികാരി ഫാ. അമൽ ചെമ്പകശേരിൽ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷീബ ഷാജൻ, വൈസ് പ്രസിഡന്റ് ജോൺസൺ കൊടിമരത്തുംമുട്ടിൽ, ജോയിന്റ് സെക്രട്ടറി ജിജി ഈരൂരിക്കൽ എന്നിവർ പ്രസംഗിച്ചു. ഓടക്കൊല്ലി-പാലാവയൽ-നല്ലോംപുഴ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പാലാവയലിൽ നിന്ന് പഞ്ചായത്ത് ആസ്ഥാനമായ ചിറ്റാരിക്കാലിൽ എത്താൻ നല്ലോംപുഴ വഴി വാഹനസൗകര്യമുണ്ടെങ്കിൽ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ മതിയെന്നിരിക്കേ ഇപ്പോൾ പുളിങ്ങോം-ചെറുപുഴ വഴി 15 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുന്നതായി യോഗം ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തി തെറ്റായ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ച ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടിക്കെതിരെ പാലാവയൽ ക്രെഡിറ്റ് യൂണിയൻ അംഗങ്ങൾ വായ് മൂടിക്കെട്ടി പ്രതിഷേധറാലി നടത്തി.