മകന് ഓടിച്ച ബൈക്ക് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
1581086
Monday, August 4, 2025 12:42 AM IST
പുത്തിഗെ: മകന് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അംഗഡിമൊഗറിലെ പരേതനായ നവീന്ചന്ദ്രഷെട്ടിയുടെ ഭാര്യ എന്‍. സുലോചന ഷെട്ടി (56) ആണ് മരിച്ചത്. ജൂലൈ 28നു കലാനഗര്‍ ചിങ്കനമുഗര് റോഡിലാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്നും അമിതവേഗതയിലെത്തിയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മകന് അഭിഷേക് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. മറ്റു മക്കള്‍: അമൃത്, അക്ഷയ്.