കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ധര്‍ണ 26ന്
1581384
Tuesday, August 5, 2025 1:52 AM IST
കാസര്‍ഗോഡ്: പെന്ഷന് പരിഷ്കരണത്തിനും കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ക്ക് നിഷേധിച്ച ഫെസ്റ്റിവല്‍ അലവന്‍സ് പുനഃസ്ഥാപിക്കുവാനും 2022നു ശേഷം പിരിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നടപടികള്‍ക്കുമെതിരെ ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് വെല്ഫേര് അസോസിയേഷന്റെ നേതൃത്വത്തില്‍ 26നു കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ധര്‍ണാ സമരം നടത്തുവാന്‍ യോഗം തിരുമാനിച്ചു.
പെന്ഷനാകാന് പോകുന്ന ജീവനക്കാരുടെ സര്‍വീസ് രേഖകള്‍ ചീഫ് ഓഫീസിലേക്ക് കാലതാമസം വരുത്തി അയക്കുന്ന യൂണിറ്റ് അധികൃതരുടെ പ്രവര്‍ത്തന നടപടികളില്‍ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് പി.വി. നാരായണന് അധ്യക്ഷതവഹിച്ചു.
എം.വി. വിജയന്, പി.വി. ഉദയകുമാര്‍, എം.വി. പത്മനാഭന്, കെ.വി. സജീവ് കുമാര്‍, വി.എം. ഗോപാലന്, തോമസ് കോളിച്ചാല്‍, തമ്പാന് നായര്‍, കൃഷ്ണന് കൊയിലേരിയന്‍, ഗോപാലന് പാണത്തൂര്‍, പി. സുബ്ബനായക്, പരമേശ്വരനായക്, കെ. കൃഷ്ണ, ഗംഗാധരഭട്ട്, ഭാസ്കരന് ചീമേനി എന്നിവര്‍ പ്രസംഗിച്ചു.