വായ് മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി
1581147
Monday, August 4, 2025 2:14 AM IST
കള്ളാർ: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അനീതിക്കെതിരെ കെസിസി കളളാർ യൂണിറ്റിന്റെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി.
ഇടവക വികാരി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, കെസിസി പ്രസിഡന്റ് ടോമി വാണിയംപുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഫാ. സനു കളത്തുപറമ്പിൽ, സിജു ചാമക്കാലയിൽ, അജീഷ് ചേരുവേലിൽ എന്നിവർ നേതൃത്വം നൽകി.