സായാഹ്ന മാധ്യമസംഗമം നടത്തി
1581146
Monday, August 4, 2025 2:14 AM IST
കാഞ്ഞങ്ങാട്: സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പ്രസ്ഫോറം ഹാളില്‍ സായാഹ്ന മാധ്യമസംഗമം നടത്തി. മുന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. പ്രഭാകരന് അധ്യക്ഷതവഹിച്ചു.
അരവിന്ദന് മാണിക്കോത്ത്, മാനുവല്‍ കുറിച്ചാത്താനം, ബഷീര്‍ ആറങ്ങാടി, മുജിബ് അഹമ്മദ്, മാട്ടുമ്മല്‍ ഹസന്, പി.കെ. അബ്ദുള്‍ റഹ്മാന് എന്നിവരെ ഡോ. സി. ബാലന് ആദരിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്റ് സണ്ണി ജോസഫ്, എം.ഒ. വര്‍ഗീസ്, പി. പ്രവീണ്‍കുമാര്‍ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എന്‍. ഗംഗാധരന് സ്വാഗതവും ട്രഷറര്‍ ഖാലിദ് പൊവ്വല്‍ നന്ദിയും പറഞ്ഞു.