ഉമ്മൻചാണ്ടി അനുസ്മരണവും പ്രതിഭാ പുരസ്കാര സമർപ്പണവും
1581145
Monday, August 4, 2025 2:14 AM IST
ചെറുവത്തൂർ: ഭരണാധിപൻമാർക്ക് പാഠപുസ്തകമാണ് ഉമ്മൻചാണ്ടിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണവും ഉന്നതവിജയികളായ വിദ്യാർഥികൾക്ക് പ്രതിഭാ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭീമനടിയിലെ സന്തോഷ് പുളിക്കത്തടത്തിന് ചടങ്ങിൽ ഇലക്ട്രിക് വീൽ ചെയർ നൽകി.
ജോബിൻ ബാബു അധ്യക്ഷതവഹിച്ചു. ബി.പി. പ്രദീപ്കുമാർ മുഖ്യപ്രഭാക്ഷണം നടത്തി.
മഡിയൻ ഉണ്ണികൃഷ്ണൻ, കെ. ബാലകൃഷ്ണൻ, പ്രവാസ് ഉണ്ണിയാടൻ, ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ജിബിൻ പയ്യന്നൂർ, സുരാജ് മയിച്ച, ശരത് നീലേശ്വരം, അശ്വിൻ കമ്പല്ലൂർ എന്നിവർ പ്രസംഗിച്ചു.