ആദിവാസി ദിനാചരണം പരപ്പയില്‍
1581385
Tuesday, August 5, 2025 1:52 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഒമ്പതിന് പരപ്പ വൈഎംസിഎ ഹാളില്‍ രാജ്യാന്ത ആദിവാസിദിനാചരണം നടത്തും. രാവിലെ 10ന് ഉണര്‍ത്തുപാട്ട്. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതാക്കളും ഊരുമൂപ്പന്മാരും ചേര്‍ന്നു ഡോ.ബി.ആര്. അംബേദ്കര്‍, അയ്യങ്കാളി എന്നിവരുടെ ഛായാചിത്രത്തിനു മുന്പില് ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും.
ജാതിവ്യവസ്ഥയും അധികാരവും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.ടി.എസ്. ശ്യാംകുമാര്‍ വിഷയാവതരണം നടത്തും. ജയചന്ദ്രന് ചാമക്കുഴി മോഡറേറ്ററാകും.
ഇന്ത്യന്‍ ഭരണഘടനയും സംവരണവും നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ. മാളവിക ബിന്നി വിഷയാവതരണം നടത്തും.
പി.കെ. രാമചന്ദ്രന് മോഡറേറ്ററാകും. പത്രസമ്മേളനത്തില്‍ കമലാക്ഷന്‍ കക്കോല്‍, സി. രാഘവന് അടുക്കം, രതീഷ് കാട്ടുമാടം, നാരായണന് കണ്ണാടിപ്പാറ, വി. ശാന്ത, രാധ രാവണേശ്വരം, കെ. ബാലാമണി, രമ്യ ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.