ജനമൈത്രി വോളന്റിയര്‍ പരിശീലനം നല്കി
1581144
Monday, August 4, 2025 2:14 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ദുരന്തഘട്ടങ്ങളില്‍ ജനങ്ങളെ സഹായിക്കുവാന്‍ ഉള്ള വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്കി. ബിഗ് മാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.
ട്രാക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ജനമൈത്രി അസി. നോഡല്‍ ഓഫീസര്‍ കെ.പി.വി. രാജീവന്, നഗരസഭ സെക്രട്ടറി എം.കെ. ഷിബു, ട്രാക്ക് സെക്രട്ടറി വി. വേണുഗോപാല്‍, വി. ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു.
ഡോ.എം.കെ. വേണുഗോപാലന്‍, വി. വേണുഗോപാലന്‍, എം. വിജയന് എന്നിവര്‍ ക്ലാസെടുത്തു. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന് കോതോളി നന്ദിയും പറഞ്ഞു.
സമാപന പരിപാടിയില്‍ ഹൊസ്ദുര്‍ഗ് എസ്ഐ എം.വി. വിഷ്ണുപ്രസാദ് വോളന്റിയര്‍ കാര്‍ഡ് വിതരണം ചെയ്തു.
ട്രാക്ക് ട്രഷറര്‍ കെ. വിജയന്, ജോയിന്റ് സെക്രട്ടറി കെ.ടി. രവികുമാര്‍, എക്സിക്യൂട്ടീവ് മെംബര്‍ വിനോദ്കുമാര്‍ പട്ടേന, ഇടയില്ലം രാധാകൃഷ്ണന് നമ്പ്യാര്‍, പി. ഭാര്ഗവന്, എം. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.