കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡുകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് കൈമാറി
1581143
Monday, August 4, 2025 2:14 AM IST
കാസര്‍ഗോഡ്: പാതയോരത്ത് നിന്ന് കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡുകളുമടങ്ങുന്ന പഴ്സ് ഉടയെ കണ്ടെത്തി കൈമാറി.വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി എം. ദേവ് കിരണിന്റെ സത്യസന്ധതയില്‍ എടനീര്‍ മഠത്തിന് സമീപത്തെ എം. അബ്ദുള്‍ ഖാദറിനാണ് നഷ്ടപ്പെട്ട പഴ്സ് തിരിച്ചുകിട്ടിയത്.
ശനിയാഴ്ച രാവിലെ 6.30ഓടെയാണ് പടുവടക്കം പാതയോരത്ത് നിന്നാണ് 2850 രൂപയും മൂന്ന് എടിഎം കാര്‍ഡുകളും പാന്‍ കാര്‍ഡുകളും അടങ്ങുന്ന പഴ്സ് ദേവ്കിരണിന് കിട്ടിയത്. ഉദയഗിരി സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ പോകുന്നതിനിടയിലാണ് പഴ്സ് കിട്ടിയത്. ഉടമയെ കണ്ടെത്തി നല്‍കുന്നതിന് സമീപവാസിയായ പത്രപ്രവര്ത്തകന് പി.കെ. വിനോദ്കുമാറിന് കൈമാറി.
ആധാര്‍ കാര്‍ഡില്‍ നിന്ന് പഴ്സ് എടനീറിലുള്ള എം. അബ്ദുല്‍ ഖാദറിന്റേതാണെന്ന് മനസ്സിലായി. ചെങ്കള പഞ്ചായത്തംഗം സലിം എടനീരുമായി ബന്ധപ്പെട്ടതാണ് ഉടമയെ തിരിച്ചറിഞ്ഞത്.
ഭക്ഷണം വീടുകളിലേക്ക് എത്തിച്ചു നല്കുന്നു കമ്പനിയിലെ ജീവനക്കാരനാണ് അബ്ദുള്‍ ഖാദര്‍.