ക്ഷീരസംഘം സെക്രട്ടറിമാർക്ക് പരിശീലനം നൽകി
1580970
Sunday, August 3, 2025 7:27 AM IST
കാഞ്ഞങ്ങാട്: മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ പി ആൻഡ് ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘം സെക്രട്ടറിമാർക്ക് ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ പരിശീലനം നൽകി.
പാലിന്റെ സംഭരണവും ശുചിത്വം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ക്ലാസുകൾ നൽകി. മിൽമ ഡയറക്ടർ പി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. മേഖലാ യൂണിയൻ ഡയറക്ടർ കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത ട്രെയിനർമാരായ മിൽമ കാസർഗോഡ് ഡയറി മാനേജർ സ്വീറ്റി വർഗ്ഗീസ്, ടെക്നിക്കൽ ഓഫീസർ സി. ആദർശ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പി ആൻഡ് ഐ യൂണിറ്റ് മേധാവി വി. ഷാജി നന്ദി പറഞ്ഞു.