എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ശില്പശാല
1580969
Sunday, August 3, 2025 7:27 AM IST
പടന്നക്കാട്: നാഷണല്‍ സര്‍വീസ് സ്കീമും കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി ജില്ലയിലെ വിവിധ സെല്ലുകളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുളള ഏകദിന ശില്പശാല നെഹ്റു കോളജില്‍ സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ആര്.എന്‍. അന്‍സാര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ടി. ദിനേശ് അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ സര്‍വകലശാലാ ഡിഎസ്എസ് ഡോ.കെ.വി. സുജിത് മുഖ്യാതിഥിയായി. എന്‍എസ്എസ് ദേശീയ ട്രെയിനര്‍ ബ്രഹ്മനായകം മഹാദേവന്, യുവ ജാഗര്‍ നോഡല്‍ ഓഫീസര്‍മാരായ കെ.പി. രാജന്, സി.വി. ശ്രീജ, ഇ. ഉദയകുമാര്‍, ആദില്‍ നസീര്‍ എന്നിവര്‍ സംസാരിച്ചു.
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന്, അസി. ഡയറക്ടര്‍ എസ്. സജിത് എന്നിവര്‍ ക്ലാസ് നടത്തി. എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ.വി. വിനീഷ് കുമാര്‍ സ്വാഗതവും നോഡല്‍ ഓഫീസര്‍ സമീര്‍ സിദ്ദിഖ് നന്ദിയും പറഞ്ഞു.