വൈദികദിനാചരണം നടത്തി
1581392
Tuesday, August 5, 2025 1:52 AM IST
കടുമേനി: സെന്റ് മേരീസ് സൺഡേ സ്കൂളിന്റെയും മിഷൻലീഗിന്റെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വിശുദ്ധ ജോൺ മരിയ വിയാനി ദിനത്തോടനുബന്ധിച്ച് തോമാപുരം ഫൊറോനയിലേയും മറ്റു സന്ന്യസ്ത ആശ്രമങ്ങളിലെയും വൈദികരെ ആദരിച്ചു.
കടുമേനി സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടനം തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവട്ടം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജിജോ പി. ജോസഫ് അധ്യക്ഷതവഹിച്ചു.
ഫാ. മാത്യു വളവനാൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. എബിൻ കാവുംതല, ട്രീസ കുഴിവേലിൽ ,ജെറാൾഡ് ജിജോ എന്നിവർ സംസാരിച്ചു. മരിയ ജോസഫ് കരിമഠം സ്വാഗതവും അലൻ പറയിടം നന്ദിയും പറഞ്ഞു.