സെന്റ് ജൂഡ്സ് സ്കൂളിൽ എസ്പിസി ദിനാചരണം
1581389
Tuesday, August 5, 2025 1:52 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ എസ്പിസി ദിനാചരണം നടത്തി. അനാമിക ശ്രീധരൻ പരേഡ് കമാൻഡർ ആയി 40 കാേഡറ്റുകളെ അണിനിരത്തിക്കൊണ്ട് നയിച്ച സെറിമോണിയൽ പരേഡിൽ അമേയ രാജീവ്, റോണൽ ജോസഫ് ജിമ്മി, പ്ലാട്ടൂൺ കമാൻഡർമാരായി.
വിശിഷ്ടാതിഥി വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി. സതീഷ് അഭിവാദ്യം സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് പി.സി. ബിനോയ് അധ്യക്ഷതവഹിച്ചു. മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി, സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാകുളം, പ്രിൻസിപ്പൽ റവ.ഡോ. സന്തോഷ് പീറ്റർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ലഹരിയ്ക്കെതിരെ അണിനിരക്കാം എന്ന സന്ദേശം ഉൾക്കൊള്ളുന്ന നൃത്തശില്പം, എസ്പിസി ഗീതത്തിന്റെ നൃത്താവിഷ്കാരം എന്നിവ അരങ്ങേറി.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിമ്മി മാത്യു, റാണി എം. ജോസഫ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ എഎസ്ഐ സി.കെ. സരിത, കെ. സാജു എന്നിവർ നേതൃത്വം നൽകി.