സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്
1582170
Friday, August 8, 2025 2:14 AM IST
കാസര്‍ഗോഡ്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡ്് പരിസരത്ത് നഗരസഭ നിര്‍മിച്ച സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ് ഇന്നു വൈകുന്നേരം അഞ്ചിന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് മുഖ്യാതിഥിയായിരിക്കും.
ആദ്യഘട്ടത്തില്‍ നഗരസഭ തെരുവോര കച്ചവട സമിതി പരിശോധിച്ച് അംഗീകരിച്ച് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച എംജി റോഡിലെ 28 തെരുവോര കച്ചവടക്കാര്‍ക്കും അഞ്ചു ലോട്ടറി സ്റ്റാളുകള്ക്കുമാണ് പുതിയ ബസ് സ്റ്റാന്‍ഡ്് പരിസരത്ത് നിര്‍മിച്ച സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റില്‍ ബങ്കുകള്‍ അനുവദിച്ചത്.
നഗരസഭയുടെ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുമെന്നും എംജി റോഡിലെ മുഴുവന്‍ തെരുവോര കച്ചവടക്കാരെയും അവിടെ നിന്നും മാറ്റി പുനരധിവസിപ്പിക്കുമെന്നും നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം പറഞ്ഞു.