സ്പന്ദനം ചികിത്സാപദ്ധതിക്ക് തുടക്കമായി
1582173
Friday, August 8, 2025 2:14 AM IST
തൃക്കരിപ്പൂർ: ചെറിയ കുട്ടികളിലെയും കൗമാരപ്രായക്കാരിലെയും ശാരീരിക-മാനസിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി തൃക്കരിപ്പൂർ പഞ്ചായത്തും കൊയോങ്കര ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് നടപ്പാക്കുന്ന സ്പന്ദനം പദ്ധതിക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ.വി. സാജൻ മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശംസുദ്ദീൻ ആയിറ്റി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം സി. ചന്ദ്രമതി, ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖില നാരായണൻ, ആയുർവേദ ആശുപത്രി മാനസീകാരോഗ്യ വിഭാഗം മേധാവി ഡോ.കെ.റഹ്മത്തുള്ള, ആശുപത്രി വികസന സമിതി അംഗങ്ങളായ എം. രാമചന്ദ്രൻ, കെ. പത്മനാഭൻ, ടി. അജിത, എ.ജി. അമീർ ഹാജി, കാസിം ഉടുമ്പുന്തല എന്നിവർ പ്രസംഗിച്ചു.