സംസ്ഥാന അണ്ടര്‍-23 ഗുസ്തി ടൂര്‍ണമെന്റ് കാസര്‍ഗോട്ട്
1582169
Friday, August 8, 2025 2:14 AM IST
കാസര്‍ഗോഡ്: ജില്ലാ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തില്‍ വീരാഞ്ജനേയ വ്യായാമശാല, ഗുഡ് മോര്‍ണിംഗ് കാസര്‍ഗോഡ്, കാസര്‍ഗോഡ് നഗരസഭ എന്നിവയുടെ സഹകരണത്തോടെ ഒമ്പത്, പത്ത് തീയതികളില്‍ സംസ്ഥാനതല അണ്ടര്‍-23 ഗുസ്തി ടൂര്ണമെഎന്റ് നടത്തും.
കാസര്‍ഗോഡ് അണങ്കൂരിലെ ശ്രീ ശാരദ സഭാഭവനില് നടക്കുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ 200ലധികം പുരുഷ-വനിതാ ഗുസ്തിതാരങ്ങള്‍ പങ്കെടുക്കും. ഗ്രീക്കോ-റോമന്‍, വനിതാവിഭാഗം മത്സരങ്ങള്‍ ഒമ്പതിനു രാവിലെ ഒമ്പതിന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫ്രീസ്റ്റൈല്‍ വിഭാഗം മത്സരം പത്തിനു രാവിലെ ഒമ്പതിനു നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി പത്തുവരെ നീണ്ടുനില്‍ക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ റസ്ലിംഗ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സുരേഷ് മല്യ, ജില്ലാ സെക്രട്ടറി സദാനന്ദ റൈ, അര്ജുനന് തായലങ്ങാടി, എം. ശിവരായ ഷേണായി, കൃഷ്ണകുമാര്‍, ഷുക്കൂര്‍ തങ്ങള്‍, പി.എസ്. കൃഷ്ണപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.