കാക്കടവ്-ബഡൂർ-കമ്പല്ലൂർ വനപാതയുടെ നവീകരണ പ്രവൃത്തികൾ വൈകുന്നു
1582167
Friday, August 8, 2025 2:14 AM IST
കമ്പല്ലൂർ: ടാറിംഗ് തകർന്ന് പരക്കേ കുഴികൾ രൂപപ്പെട്ട കാക്കടവ്-ബഡുർ-കമ്പല്ലൂർ വനപാതയുടെ നവീകരണ പ്രവൃത്തികൾ വൈകുന്നു. ഈ റോഡിന്റെ നവീകരണത്തിനായി കഴിഞ്ഞ ജനുവരിയിൽ സർക്കാർ 45 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
എന്നാൽ തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മഴയ്ക്ക് മുമ്പുതന്നെ അങ്ങിങ്ങായി ടാറിംഗ് പൊളിഞ്ഞുതുടങ്ങിയിരുന്ന റോഡിൽ ഇപ്പോൾ പലയിടത്തും ആഴമേറിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
കയ്യൂർ-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെയും കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ ടൗണിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ലൈൻ ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്നുണ്ട്.