കരോണ്ട കൃഷി പദ്ധതിയുമായി ചുള്ളി ഫാം
1581929
Thursday, August 7, 2025 2:01 AM IST
വെള്ളരിക്കുണ്ട്: പശ്ചിമഘട്ടത്തിൽ നിന്നുള്ള ഔഷധസസ്യമായ കരോണ്ടയെ (കാരിസ കരണ്ടാസ്) മുഖ്യധാരാ കൃഷിയിലേക്ക് വീണ്ടും കൊണ്ടുവരുക എന്ന ലക്ഷ്യവുമായി പദ്ധതി തയാറാക്കി കാർഷിക സ്റ്റാർട്ടപ്പായ ചുള്ളി ഫാം സർവീസ് പ്രൈവറ്റ് ലിമിറ്റഡ്.
മാലോത്തെ സെബാസ്റ്റ്യൻ വട്ടക്കുന്നേലിന്റെ പുരയിടത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
നബാർഡ് ജില്ലാ വികസന മാനേജർ ഷാരോൺ, ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ, ചുള്ളി ഫാം സർവീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി.സി. ബിനോയ് എന്നിവർ പ്രസംഗിച്ചു.
ഏറെ ഔഷധഗുണമുള്ള കരോണ്ടയുടെ പഴങ്ങൾ ജാം, അച്ചാർ, ടോണിക്ക്, ഹെർബൽ പൊടികൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നു കൃഷിയിടങ്ങളെ സംരക്ഷിക്കാൻ ഈ ചെടിയുടെ മുള്ളുള്ള ഘടന സഹായിക്കുമെന്നും പി.സി. ബിനോയ് പറഞ്ഞു.