മുന്നേറ്റം പദ്ധതിക്ക് തുടക്കമായി
1582171
Friday, August 8, 2025 2:14 AM IST
തയ്യേനി: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രത്യേക പഠന പിന്തുണ പദ്ധതിയായ മുന്നേറ്റത്തിന് തയ്യേനി ഗവ. ഹൈസ്കൂളിൽ തുടക്കമായി.
പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. ഷാജി അധ്യക്ഷത വഹിച്ചു.
സിആർസി കോ-ഓർഡിനേറ്റർ പി. ജിതേഷ് പദ്ധതി വിശദീകരിച്ചു. മുഖ്യാധ്യാപിക ജോയ ജോർജ്, സരിത എന്നിവർ പ്രസംഗിച്ചു.
ഭാഷാപഠനത്തിനും ഗണിതത്തിനുമാണ് മുന്നേറ്റം പദ്ധതിയിലൂടെ കുട്ടികൾക്ക് അധിക പഠനസഹായം നൽകുന്നത്. ചിറ്റാരിക്കാൽ ബിആർസിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.