എസ്പിസിയുടെ മധുരവനത്തിൽ നിന്ന് ആദ്യ വിളവെടുപ്പ് നടത്തി
1582174
Friday, August 8, 2025 2:14 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 2023-24 വർഷം നട്ടുവളർത്തിയ മധുരവനത്തിൽനിന്ന് ആദ്യ വിളവെടുപ്പ് നടത്തി.
മധുരവനത്തിലെ പേരത്തൈയിൽ നിന്നാണ് മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി ആദ്യ വിളവെടുത്ത് കുട്ടികൾക്ക് നൽകിയത്.
കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിമ്മി മാത്യു, റാണി എം. ജോസഫ് എന്നിവരും സ്കൂളിലെ അധ്യാപകരും അനധ്യാപകരും സംബന്ധിച്ചു. പതിമൂന്ന് ഇനങ്ങളിൽപ്പെട്ട ഫല വൃക്ഷത്തൈകളാണ് മധുരവനത്തിൽ കുട്ടികൾ പരിപാലിച്ചു വരുന്നത്. മറ്റിനങ്ങളും കായ്ച്ചുതുടങ്ങിയിട്ടുണ്ട്.