പെരളത്തെ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ സമരത്തിലേക്ക്
1581931
Thursday, August 7, 2025 2:01 AM IST
കടുമേനി: വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരളത്ത് കരിങ്കൽ ക്വാറി പ്രവർത്തനമാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധ സമരത്തിലേക്ക്.
കരിങ്കൽ ഖനനം ഈ പ്രദേശത്ത് പാരിസ്ഥിതികപ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്ന് നാട്ടുകാർ പറയുന്നു.
പ്രതിഷേധ കൂട്ടായ്മ റിട്ട. ഡിവൈഎസ്പി പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജോസഫ് പുളിമൂട്ടിൽ അധ്യക്ഷതവഹിച്ചു.
സി.പി. അപ്പുക്കുട്ടൻ നായർ, ടി.വി. ഷിബു പെരളം, രാഹുൽ പി. കൊഴുമ്മൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ജോസഫ് പുളിമൂട്ടിൽ (ചെയർമാൻ), ജോർജ് ആന്റണി (കൺവീനർ), രാഹുൽ പി. കൊഴുമ്മൽ (ജോയിന്റ് കൺവീനർ), ടി.വി. ഷിബു (ട്രഷറർ).