ത​ടി​ക്കാ​ട് അ​ഷ​റ​ഫ് കൊ​ല​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി 18 വ​ര്‍​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ല്‍
Sunday, December 4, 2022 11:36 PM IST
അ​ഞ്ച​ല്‍ : ഏ​റെ പ്ര​മാ​ദ​മാ​യ സി​പി​എം നേ​താ​വ് ത​ടി​ക്കാ​ട് അ​ഷ​റ​ഫ് കൊ​ല​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി പ​തി​നെ​ട്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ല്‍. വെ​ഞ്ചേ​മ്പ് ചേ​ന്ന​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ സ​മീ​ർ ഖാ​ൻ (38) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റും​മൂ​ട് പു​ല്ലാം പാ​റ​യി​ലെ ക​ലിം​ഗി​ൻ​മു​ഖം എ​ന്ന സ്ഥ​ല​ത്ത് നി​ന്നു​മാ​ണ് സ​മീ​റി​നെ അ​ഞ്ച​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2002 ജൂ​ലൈ 18നാ​ണ് സി​പി​എം പു​ന​ലൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ അ​ഷ​റ​ഫി​നെ എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ​മീ​ര്‍​ഖാ​ന്‍ 2004 ന​ട​ന്ന അ​ഷ​റ​ഫ് സ്മാ​ര​കം ത​ക​ര്‍​ത്ത കേ​സി​ലും പ്ര​തി​യാ​ണ്. ഈ ​കേ​സി​ല്‍ 40 ദി​വ​സം റി​മാ​ൻഡി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.
ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ കു​ടും​ബ​വു​മാ​യി യാ​തൊ​രു​വി​ധ ബ​ന്ധ​വി​മി​ല്ല​ാതി​രു​ന്ന സ​മീ​ര്‍ പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രി​ല്‍​ സം​ഘ​ടി​പ്പി​ച്ച സിം​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​ടു​ത്തി​ടെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ പി​ടി​ക്കാ​നാ​യി അ​ഞ്ച​ല്‍ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘം മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പു​ല്ലാം പാ​റ​യി​ലെ പ​ച്ച​ക്ക​റി ക​ട​യി​ല്‍ ജോ​ലി​നോ​ക്കി വ​ന്ന സ​മീ​ര്‍​ഖാ​നെ പി​ടി​കൂ​ടു​ന്ന​ത്.
പു​ന​ലൂ​ർ ഡി​വൈ​എ​സ്പി ബി.​വി​നോ​ദി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ്ഐ പ്ര​ജീ​ഷ്കു​മാ​ര്‍, സീ​നി​യ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു, ഷം​നാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി കോ​ട​തി പ്ര​ഖ്യാ​പി​ച്ച സ​മീ​ര്‍​ഖാ​നെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. കേ​സി​ല്‍ ഒ​ന്‍​പ​തോ​ളം പ്ര​തി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.