നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനാഘോഷം
1261898
Tuesday, January 24, 2023 10:58 PM IST
പരവൂർ: സ്വാതന്ത്ര്യ സമരത്തിലെ ധീരയോദ്ധാവ് നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ 127-ാം ജന്മദിനാഘോഷം പരവൂർ ഗ്രാമശ്രീയുടെ നേതൃത്വത്തിൽ കേഡസ് ഹാളിൽ നടന്നു.
അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഗ്രാമശ്രീ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.രാജീവ് അധ്യക്ഷത വഹിച്ചു. എസ്.കുഞ്ഞുമോൻ, ഖദീജ, മഞ്ജുഷ, സജീലാ ബീഗം എന്നിവർ പ്രസംഗിച്ചു.
നന്ദവിലാസം യുപി സ്കൂളിൽ
കവിയരങ്ങ് നടത്തി
പാരിപ്പള്ളി: കിഴക്കനേല നന്ദവിലാസം യുപി എസിൽ നടന്ന കവിയരങ്ങ് കാവ്യോത്സവമായി മാറി. കവിതകൾ ചൊല്ലിയും നാടൻ പാട്ടുകൾ പാടിയും കടങ്കഥകൾ പറഞ്ഞും കവി ബാബു പാക്കനാർ കുട്ടികളെആഹ്ലാദത്തിന്റെ ലോകത്തേയ്ക്ക് കൂട്ടി ക്കൊണ്ട് പോയി. കഥകൾ കവിതകളാക്കിയും കവിതകൾ കഥകളാക്കിയും കുട്ടികൾ കവിയോടൊപ്പം കൂടി.
ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് സജിത ബി.പി അധ്യക്ഷത വഹിച്ചു. ആശാന്റഴികം പ്രസന്നൻ, കെ.ജി.രാജു, ഡോ .ആർ.ജയചന്ദ്രൻ എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു. എസ്.ആർ.ജി. കൺവീനർ ബീന. ടി, സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി എസ്. തുടങ്ങിയവർ പ്രസംഗിച്ചു