ന്യൂ​ട്രീ​ഷ്യ​ൻ ഫു​ഡ് കി​റ്റു​ക​ൾ ന​ൽകി
Saturday, March 25, 2023 11:12 PM IST
പാ​രി​പ്പ​ള്ളി : ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ക്ഷ​യ​രോ​ഗ ബാ​ധി​ത​ർ​ക്ക് ന​ൽ​കു​വാ​നു​ള്ള ന്യൂ​ട്രീ​ഷ്യ​ൻ ഫു​ഡ് അ​ട​ങ്ങി​യ കി​റ്റു​ക​ൾ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ​മ്മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫറ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി. ​എ​സ് സ​ന്തോ​ഷ് കു​മാ​റി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ത്യ​പാ​ല​ൻ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു ശി​വ​ദാ​സ​ൻ, ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ബൈ​ജു ല​ക്ഷ്മ​ണ​ൻ , ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ എ​ൻ ശാ​ന്തി​നി ,വേ​ണു സി ​കി​ഴ​ക്ക​നേ​ല, ക​ബീ​ർ പാ​രി​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ജ​യ​കു​മാ​ർ, ബി ​ആ​ർ ദീ​പ, മേ​ഴ്സി , ഡി. ​സു​ഭ​ദ്രാ​മ്മ, വി. ​പ്ര​തീ​ഷ് കു​മാ​ർ, ഷീ​ജ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ജു, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ൾ, ജീ​വ​ന​ക്കാ​ർ, തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.