മാ​തൃ​വേ​ദി-പി​തൃ​വേ​ദി, സ​ൺ‌​ഡേ സ്കൂ​ൾ ഫൊ​റോ​നാ​ത​ല സെ​മി​നാ​ർ നാ​ളെ അ​ഞ്ച​ൽ മേ​രി മാ​താ പ​ള്ളി​യി​ൽ
Thursday, June 8, 2023 11:21 PM IST
അ​ഞ്ച​ൽ: കൊ​ല്ലം-​ആ​യൂ​ർ ഫൊ​റോ​നാ മാ​തൃ​വേ​ദി -പി​തൃ​വേ​ദി, സ​ൺ‌​ഡേ സ്കൂ​ൾ ഫൊ​റോ​നാ​ത​ല സെ​മി​നാ​ർ ല​ഹ​യ​ർ 2കെ23 ​നാ​ളെ രാ​വി​ലെ 9.30 ന് ​അ​ഞ്ച​ൽ മേ​രി മാ​താ പ​ള്ളി​യി​ൽ ന​ട​ക്കും. ജീ​വി​ത​പാ​ത​യി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട കെ​ണി​ക​ൾ തി​രി​ച്ച​റി​ഞ്ഞ് തി​രു​ത്തി വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​വാ​ൻ സ​ഹാ​യി​ക്കു​ന്ന സെ​മി​നാ​ർ സ​ൺ‌​ഡേ സ്കൂ​ൾ ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​തി​രൂ​പ​താ ച​രി​ത്ര ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും കൈ​ത​വ​ന സ​ൺ‌​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റു​മാ​യ കെ. ​വി. സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സ് ന​യി​ക്കും.
അ​ഞ്ച് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 450 പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.