ബാ​ങ്കു​ക​ളു​ടെ പീ​ഡ​നം അ​വ​സാ​നി​പ്പി​ക്ക​ണം
Thursday, September 28, 2023 11:17 PM IST
കൊ​ല്ലം​ :ദു​ര​ന്ത​മു​ഖ കാ​ല​ഘ​ട്ട​ങ്ങ​ളെ അ​തി​ജീ​വി​ച്ച് കൊ​ണ്ട് സാ​മ്പ​ത്തി​ക ദു​ര​ന്ത​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ലോ​ൺ തി​രി​ച്ച​ട​വി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​ക്കി ആ​ത്മ​ഹ​ത്യ പ്രേ​ര​ണ ന​ട​ത്തു​ന്ന ബാ​ങ്കു​ക​ളെ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കാ​ത്ത​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി മൂ​ലം വ്യാ​പാ​രി ബി​നു ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം. ഇ​തി​ൽ യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്് ചേ​മ്പ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ജാം​ബ​ഷി പ്ര​തി​ഷേ​ധി​ച്ചു.

ബി​നു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50 ല​ക്ഷം രൂ​പ ബാ​ങ്ക് ന​ൽ​ക​ണ​മെ​ന്നും , സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യും, ​കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നി​ജാം​ബ​ഷി ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഇ.​ഷെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​സ്റ്റി​ൻ ബെ​ന്ന​ൻ, റൂ​ഷ.​പി.​കു​മാ​ർ ,നി​ഹാ​ർ വേ​ലി​യി​ൽ, മു​ഹ​മ്മ​ദ് കു​ഞ്ഞ്, മോ​ഹ​ന​ൻ പി​ള്ള, എം.​പി. ഫൗ​സി​യ​ബീ​ഗം, തുടങ്ങിയവർ പ്രസംഗിച്ചു.