ആ​ര്യ​ങ്കാ​വ് സെ​ന്‍റ്് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ അ​മ​ലോ​ ത്ഭ​വ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Friday, December 1, 2023 12:23 AM IST
ആ​ര്യ​ങ്കാ​വ്: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, ഇ​ട​പ്പാ​ള​യം സെ​ന്‍റ് ജോ​ർ​ജ്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​ച്ചാം​കോ​ട് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാളെ ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന ഫാ. ​ബി​നു കു​ള​ങ്ങ​ര എംസിബിഎ​സ് അ​ർ​പ്പി​ക്കും.​ മ​രി​ച്ച​വി​ശ്വാ​സി​ക​ളു​ടെ ഓ​ർ​മദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നാ​ൽ തി​രു​ക​ർ​മങ്ങ​ൾ സെ​മി​ത്തേ​രി ചാ​പ്പ​ലി​ൽ ന​ട​ത്ത​പ്പെ​ടും.

മൂന്നിന് ​രാ​വി​ലെ 10.30 ന് ​വി. കു​ർ​ബാ​ന രോ​ഗി​ക​ൾ​ക്കും വയോജനങ്ങൾക്കും വേ​ണ്ടി അ​ർ​പ്പി​ക്കും. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം നാലിന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന പു​ളി​യ​റ ചെ​ങ്കോ​ട്ട മി​ഷ​ൻ സു​പ്പീ​രി​യ​ർ ഫാ. ​ഡെ​ൻ​സി മു​ണ്ടു​ന​ട​യ്ക്ക​ൽ അ​ർ​പ്പി​ക്കും. കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും മാ​തൃ​പി​തൃ​വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​കും.

നാലിന് ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന ഫാ.​പ്രി​ൻ​സ് ചേ​രി​പ്പ​നാ​ട്ട് (പു​തൂ​ർ, പു​ല​രി സ്കൂ​ൾ) അ​ർ​പ്പി​ക്കും. ​തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും. അഞ്ചിന് ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്.​ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ആ​ര്യ​ങ്കാ​വ് സെ​ന്‍റ് ജോ​ർജ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഷൈ​ജു പു​ല്ലും​വി​ള മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ അ​ർ​പ്പി​ക്കും.
ആറിന് ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന നെ​ടു​മ്പാ​റ അ​മ്പ​നാ​ട് വി​കാ​രി ഫാ. ​ഏ​യ്ഞ്ച​ൽ ത​കി​ടി​യി​ൽ സിഎം അ​ർ​പ്പി​ക്കും. ഏഴിന് ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​അ​ഗ​സ്റ്റി​ൻ കൊ​ല്ല​പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് പു​തു​ശേരി എംഎ​സ്എ​ഫ്എ​സ് എ​ന്നി​വ​ർ അ​ർ​പ്പി​ക്കും. ര​ഥ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ത്ത​പ്പെ​ടും. പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം പ​ള്ളി ഗ്രൗ​ണ്ടി​ൽ വ​യ​ലി​ൻ ഫ്യൂ​ഷ​ൻ, ശി​ങ്കാ​രി​മേ​ളം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും .

എട്ടിന് ​തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ രാ​വി​ലെ 10 ന് കൊ​ല്ലം - ആ​യൂ​ർ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു അ​ഞ്ചി​ൽ തി​രു​നാ​ൾ റാ​സ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​ര്യ​ങ്കാ​വ് ജം​ഗ്ഷ​ൻ വ​രെ ഉ​ണ്ടാ​കും.​ കൊ​ടി​യി​റ​ക്കോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. നേ​ർ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും.