പ്രാര്‍ഥനാ ചടങ്ങുകളില്‍ വിശ്വാസികള്‍ക്കൊ പ്പം പ്രേമചന്ദ്രന്
1415612
Wednesday, April 10, 2024 11:37 PM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന് ഇന്നലെ പൂര്‍ണമായും വിശ്വാസികള്ക്കൊള്പ്പം പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. ഇസ്ലാം മതവിശ്വാസികളുടെ ആചാരപ്രകാരം പ്രാധാന്യമര്‍ഹിക്കുന്ന ഈദുല്‍ ഫിത്തര്‍ ആഘോഷത്തില്‍ പ്രാര്‍ഥനാപൂര്‍വമായ എല്ലാ ചടങ്ങുകളിലും എന്‍.കെ. പ്രേമചന്ദ്രന് പങ്കെടുത്തു.
കര്ബലറാണി, വലിയപള്ളി, ബീച്ച് എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. പൂര്‍ണമായും രാഷ്ട്രീയത്തിന് അവധി നല്കിക്കൊണ്ടായിരുന്നു പ്രേമചന്ദ്രന് ചടങ്ങുകളില്‍ പങ്കെടുത്തത്.ചെറിയ പെരുന്നാളിന്റെ പ്രാധാന്യവും ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അനുഷ്ഠിക്കപ്പെടുന്ന പ്രാര്‍ഥനാ ചടങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ചെല്ലാം പ്രേമചന്ദ്രന് ഹ്രസ്വമായി പറഞ്ഞു. മുളങ്കാടകം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും പങ്കെടുത്തു.
പ്രേമചന്ദ്രനൊപ്പം ബിന്ദുകൃഷ്ണ, സുനില്‍ തേവള്ളി, ഗീതാകൃഷ്ണന്‍, സിദ്ധിക്ക്, ബാബുക്കുട്ടന് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.