തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് 33 ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ കൂ​ടി
Thursday, April 11, 2024 10:57 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലേ​യ്ക്ക് 31 ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സി​നെ​ത്തു​ന്നു. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച ബ​സു​ക​ളി​ൽ 33 എ​ണ്ണം ല​ഭി​ച്ചു. ഇ​തി​ൽ 31 ബ​സു​ക​ളാ​ണ് സ​ർ​വീ​സി​ന് വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത്.

സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​സു​ക​ൾ വാ​ങ്ങാ​ൻ 500 കോ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ഹി​ത​മാ​യ 500 കോ​ടി​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പറേ​ഷ​ന്‍റെ വി​ഹി​ത​മാ​യ 150 കോ​ടി രൂ​പ​യും ചേ​ർ​ത്താ​ണ് ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ വാ​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ആണ് 33 ബ​സു​ക​ൾ എ​ത്തി​യ​ത്.

എ​ത്തി​യ ബ​സു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പറേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം സി​റ്റി യൂ​ണി​റ്റി​ലേ​യ്ക്ക് നാ​ലും പേ​രൂ​ർ​ക്ക​ട, വി​കാ​സ് ഭ​വ​ൻ യൂ​ണി​റ്റു​ക​ളി​ലേ​യ്ക്ക് മൂന്നുവീ​ത​വും വി​ഴി​ഞ്ഞം യൂ​ണി​റ്റി​ലേ​യ്ക്ക് അ​ഞ്ചും കോ​ർ​പറേ​ഷ​ന് പു​റ​ത്തു​ള്ള നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട യൂ​ണി​റ്റു​ക​ൾ​ക്ക് ആ​റു വീ​ത​വും ആ​റ്റി​ങ്ങ​ൽ യൂ​ണി​റ്റി​ന് നാ​ലും ബ​സു​ക​ൾ വീ​തം ന​ൽകും. പു​തു​താ​യി എ​ത്തി​യ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ കെ - ​സ്വി​ഫ്റ്റാ​യി​രി​ക്കും ഓ​പറേ​റ്റ് ചെ​യ്യു​ന്ന​ത്.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​റ്റി സ​ർ​ക്കു​ല​റാ​യും സി​റ്റി സ​ർ​വീ​സു​ക​ളാ​യും ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കെ-​സ്വി​ഫ്റ്റി​ന് വേ​ണ്ടി വാ​ങ്ങി​യ 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്.