നീ​റ്റ് പ​രീ​ക്ഷ​ാ ​കേ​ന്ദ്രം ആവശ്യപ്പെട്ടിടത്ത് അ​നു​വ​ദി​ക്ക​ണം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ
Sunday, August 4, 2024 1:02 AM IST
കൊ​ല്ലം: നീ​റ്റ് പി​ജി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം സൗ​ക​ര്യ​പ്ര​ദ​മാ​യ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ടും, കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യോ​ടും, നാ​ഷ​ണ​ല്‍ ബോ​ര്‍​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ് ഇ​ന്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രോ​ടും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ പ​രീ​ക്ഷ​യ്ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള​ള കേ​ന്ദ്ര​ങ്ങ​ള്‍ പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് വ​ള​രെ അ​കലെയു​ള​ള​തും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ്.

വ​ള​രെ അ​ക​ലെ​യു​ള​ള പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ചേ​രാ​നു​ള​ള ഗ​താ​ഗ​ത സൗ​ക​ര്യ​മോ താ​മ​സ സൗ​ക​ര്യ​മോ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ്.


കേ​ര​ള​ത്തി​ല്‍ ത​ന്നെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​നു​ള​ള എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും അ​തി​നു​ള​ള സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​ത് യു​ക്തി​ര​ഹി​ത​വും ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണ്.

അ​പേ​ക്ഷ​യി​ല്‍ അ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍​ക്ക് എ​ത്തി​ചേ​രാ​ന്‍ ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​ക​രു​ടെ ആ​വ​ര്‍​ത്തി​ച്ചു​ള​ള ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.

നീ​റ്റ് പി​ജി പ​രീ​ക്ഷ എ​ഴു​തു​വാ​ന്‍ അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ര്‍​ക്ക് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നു​ള​ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​വാ​ന്‍ പ​ര​മാ​വ​ധി സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ച്ചു ന​ല്‍​കാ​ന്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.