കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Sunday, September 8, 2024 5:56 AM IST
അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ കാ​റും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ പാ​ത​യി​ലെ പ​ത്ത​ടി​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​ള​ത്തു​പ്പു​ഴ കൊ​ല്ലം വേ​ണാ​ട് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ന്‍റെ വ​ശ​ത്തേ​യ്ക്ക് കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. നാ​ട്ടു​കാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ഏ​രൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സ് പാ​ത​യ്ക്ക് കു​റു​കെ കി​ട​ന്ന​തി​നാ​ല്‍ കു​റ​ച്ചു നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.